ബോട്ടണി അസോസിയേഷൻ ഉദ്‌ഘാടനവും പരിസ്ഥിതി ദിനാചരണവും തിരുവല്ല: മാർത്തോമ്മാ കോളേജ് ബോട്ടണി വിഭാഗത്തിന്റെയും, ഒയിസ്ക ഇൻറർനാഷണൽ, ജപ്പാൻമായി ചേർന്ന് ചേർന്ന് പരിസ്ഥിതി ദിനം ആചരിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി. രാജി പി. രാജപ്പൻ ഈ വർഷത്തെ ബോട്ടണി അസോസിയേഷന്റെയും പരിസ്ഥിദിനാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. കാട് വെട്ടിത്തെളിച്ച് കെട്ടിടങ്ങളും റോഡുകളും പാലങ്ങളും നിർമിച്ചു. ഭൂമിയിലെ പച്ചപ്പ് ഇല്ലാതായി. നദികൾ വറ്റി വരണ്ടു. ആവാസവ്യവസ്ഥ നശിച്ചതോടെ വന്യമൃഗങ്ങൾ കാടുവിട്ട് ജനവാസമേഖലകളിലേക്ക് ഇറങ്ങി. രാപകലില്ലാതെ ആശങ്കയിൽ കഴിയുന്ന മനുഷ്യർ. മുൻപെങ്ങുമില്ലാത്ത വിധം […]