• 0469 2630342
  • principal@marthomacollege.org
  • Kuttapuzha P. O., Tiruvalla, Kerala, India. PIN 689 103
Loading Events

« All Events

  • This event has passed.

മുഖാമുഖം

May 13, 2024 @ 10:00 am - 1:30 pm

മുഖാമുഖം

തിരുവല്ല മാർത്തോമ്മ കോളേജിന്റെയും മഹാത്മാ ഗാന്ധി സർവകലാശാലയുടെയും അഭിമുഖ്യത്തിൽ ശാസ്ത്ര- മാനവിക വിഷയങ്ങളിൽ ബിരുദ പഠനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി, രാജ്യത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുളള മാറ്റങ്ങളെ സംബന്ധിച്ചും 2024-25 അധ്യയന വർഷത്തിൽ പുതിയതായി ആരംഭിക്കുന്ന, മഹാത്മാഗാന്ധി സർവ്വകലാശാലയുടെ നാലുവ൪ഷ ബിരുദ ഓണേഴ്സ് പാഠ്യക്രമത്തെയും അതിൻറെ സാധ്യതകളെയും വിശദീകരിക്കുന്ന മുഖാമുഖം പരിപാടി 2024 മെയ് 13 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവല്ല മാർത്തോമാ സഭ ആസ്ഥാനത്തുള്ള വി. ജി. എം ഹാളിൽ വച്ച് പൊതുജനങ്ങൾക്കായി നടത്തപ്പെടുന്നു.

 

എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ലോകപ്രശസ്ത ശാസ്ത്ര ഗവേഷകനുമായ ഡോ. സാബു തോമസ് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ, എംജി യൂണിവേഴ്സിറ്റി ബിരുദ ഓണേഴ്സ് പാഠ്യപദ്ധതിയുടെ റൂൾസ് ആൻഡ് റെഗുലേഷൻസ് കമ്മിറ്റി കൺവീനർ ഡോ.സുമേഷ് എ എസ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുന്ന മാറ്റങ്ങളെ കുറിച്ചും അതിൻറെ സാധ്യതകളെക്കുറിച്ചും വിശദീകരണം നൽകുന്നു.

 

ബിരുദ പഠനത്തിന് താല്പര്യപ്പെടുന്ന എല്ലാ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഈ പരിപാടിയിലേക്ക് സാദരം ക്ഷണിക്കുന്നു.

 

ഡോ. മാത്യു വർക്കി ടി കെ

കോളേജ് പ്രിൻസിപ്പൽ

Contact no: 9446479288

 

ശ്രീ മനേഷ് ജേക്കബ്

കോളേജ് നോഡൽ ഓഫീസർ, എംജി യൂണിവേഴ്സിറ്റി ബിരുദ ഓണേഴ്സ് പാഠ്യപദ്ധതി

Contact no: 9895949365

 

College office: 04692630342

Registration Link : https://docs.google.com/forms/d/e/1FAIpQLScwOB1TNXWchYdE1q_o0aW_5bdTIrYYtB6BC5cJHt9aydsqpQ/viewform

Details

Date:
May 13, 2024
Time:
10:00 am - 1:30 pm
Event Category:

Venue

V.G.M Hall
Malankara Mar Thoma Syrian Church Headquarters,9HMG+H5 Thiruvalla, Kerala
Tiruvalla, Kerala 689101 India
+ Google Map