• 0469 2630342
  • principal@marthomacollege.org
  • Kuttapuzha P. O., Tiruvalla, Kerala, India. PIN 689 103
Physical Education
ജില്ലാതല വിമുക്തി ക്രിക്കറ്റ് ടൂർണമെന്റ്

ജില്ലാതല വിമുക്തി ക്രിക്കറ്റ് ടൂർണമെന്റ്

പത്തനംതിട്ട എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും വിമുക്തി മിഷൻ്റെയും നേതൃത്വത്തിൽ ലഹരിയ്ക്കെതിരെ കായികലഹരി എന്ന സന്ദേശമുയർത്തിക്കൊണ്ട് പത്തനംതിട്ട ജില്ലയിലെ വിവിധ കോളേജുകളെ ഉൾപ്പെടുത്തി ജില്ലാതല വിമുക്തി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു (29/11/2025). മത്സരം പത്തനംതിട്ട വിമുക്തി മാനേജർ സനിൽ. എസ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ അൻസി ഉസ്മാൻ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആകാശ് മുരളി, മനോജ്‌കുമാർ, ഉണ്ണികൃഷ്ണൻ, ആനന്ദ്ശ്രീ എന്നിവർ ആശംസകൾ അറിയിച്ചു. ടൂർണ്ണമെന്റിൽ തിരുവല്ല മാർത്തോമ്മാ കോളേജ് ചാമ്പ്യൻമാരായി. എഞ്ചിനീയറിങ്ങ് കോളേജ് ആറന്മുള റണ്ണറപ്പ് ആയി. ഒന്നാംസ്ഥാനക്കാർക്ക് 7000 രൂപയും വിമുക്തി ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. രണ്ടാം സ്ഥാനക്കാർക്ക് 4000 രൂപയും വിമുക്തി ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. ചാമ്പ്യന്മാർക്ക് സംസ്ഥാന തലത്തിൽ നടക്കുന്ന വിമുക്തി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നതിനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.