• 0469 2630342
  • principal@mtct.ac.in
  • Kuttapuzha P. O., Tiruvalla, Kerala, India. PIN 689 103

തിരുവല്ല മാർത്തോമാ കോളേജ് – പ്ലാറ്റിനം ജൂബിലി ലോഗോ ക്ഷണിക്കുന്നു

ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ 75 സുവർണ്ണ വർഷങ്ങൾ പിന്നിടുന്ന തിരുവല്ല മാർത്തോമാ കോളേജ്, പ്ലാറ്റിനം ജൂബിലി ആഘോഷ നിറവിലേക്ക്.

ഈ ചരിത്ര മുഹൂർത്തത്തെ അടയാളപ്പെടുത്തുന്നതിനായി കോളേജിന്റെ ഔദ്യോഗിക പ്ലാറ്റിനം ജൂബിലി ലോഗോ രൂപകൽപ്പന ചെയ്ത് നൽകാൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും അവസരം.

ലോഗോയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:

  1. Theme: കോളേജിന്റെ പാരമ്പര്യം, മൂല്യങ്ങൾ, വളർച്ച, ലക്ഷ്യങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്നതായിരിക്കണം ലോഗോ.

2. പ്രിന്റ് മീഡിയയിലും ഡിജിറ്റൽ മാധ്യമങ്ങളിലും വ്യക്തതയോടെ ഉപയോഗിക്കാൻ കഴിയുന്ന ഉയർന്ന റെസല്യൂഷനിലുള്ള ഡിസൈൻ ആയിരിക്കണം.

3. ലോഗോ പൂർണ്ണമായും മൗലികമായിരിക്കണം (Original Design). മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചതോ പകർപ്പവകാശമുള്ളതോ ആകരുത്.

4. ലോഗോയോടൊപ്പം അതിന്റെ ആശയത്തെക്കുറിച്ചുള്ള ചെറിയൊരു വിവരണം (Concept Note) മലയാളത്തിലോ ഇംഗ്ലീഷിലോ ഉൾപ്പെടുത്തേണ്ടതാണ്.

5. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിസൈൻ ചെയ്യുന്നവർക്കും, കൈകൊണ്ട് വരച്ച് (hand-drawn) സ്കാൻ ചെയ്തോ ഫോട്ടോ എടുത്തോ അയക്കുന്നവർക്കും പങ്കെടുക്കാം.

ഫയൽ ഫോർമാറ്റ്:

Square format, Transparent background PNG കൂടെ അയക്കണം

Vector (AI/EPS/PDF) + High-resolution PNG (min 3000x3000px, 300 DPI)

CMYK & RGB കളർ കോഡുകൾ സഹിതം
Black & White version കൂടെ ഉൾപ്പെടുത്തണം

(കൈകൊണ്ട് വരച്ചവർക്ക്: വ്യക്തതയുള്ള സ്കാൻ കോപ്പി / high-quality ഫോട്ടോ ആയി അയക്കാം)

തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് memento & certficate നൽകി ആദരിക്കുന്നതാണ്.
ഇതിൽ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.

അവസാന തീയതി: 2026 ആഗസ്റ്റ് 7

ലോഗോ അയക്കേണ്ട ഇമെയിൽ: mtcplatinumjubilee@mtct.ac.in