ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് (തിരുവല്ല)
നശാമുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി തിരുവല്ല മാർത്തോമാ കോളേജ് നാഷണൽ സർവീസ് സ്കീമും സാമൂഹ്യനീതി വിഭാഗവും സംയുക്തമായി ഒരുക്കിയ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി നടത്തപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ മാത്യു വർക്കി റ്റി കെ യോഗത്തിന് അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ശ്രീമതി ഷംല ബീഗം ജെ ഏവരെയും സ്വാഗതം ചെയ്തു ശേഷം റാന്നി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ശ്രീ ബി ആർ ജയൻ യോഗം ഉദ്ഘാടനം നിർവഹിക്കുകയും ശേഷം ലഹരിയുടെ ദോഷവശങ്ങളെയും അതിൻറെ ഉപയോഗം മൂലം വേദനപ്പെട്ടവരുടെ അനുഭവങ്ങളും കോളേജ് വിദ്യാർത്ഥികളായ നാം മറ്റുള്ളവർക്ക് മാതൃകയാകുന്നതിന്റെ പ്രാധാന്യവും മനസ്സിലാക്കി തന്നു. പിന്നീട് നവദർശൻ ഡി അഡിക്ഷൻ സെൻറർ ഡയറക്ടറായി പ്രവർത്തിക്കുന്ന റവ. അഭിഷേക് ഡാൻ ഉമ്മൻ ലഹരി മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ അരുൺ വിനോദ് എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി അഞ്ചു സൂസൻ ബൈജു എന്നിവർ പ്രസംഗിച്ചു.



